തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറുമായ ആർ. സുഗതനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നാലു മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ......
വിഴിഞ്ഞം തുറമുഖം; വിഴിഞ്ഞം സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് മുൻമന്ത്രി വി. എൻ.......
മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം തന്നെ അഴിമതിക്കുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ......
രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു.
പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ......
തിരുവനന്തപുരം: ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിനുള്ളിൽ കണ്ടെത്തി. മുട്ടപ്പലം പെരിങ്ങുമ്മൽ സ്വദേശിയായ പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസൽ (25) ആണ് മരിച്ചത്. ......
ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മരണത്തിൽ ഗുരുതര ദുരൂഹത ഉയരുന്നു. വെനസ്വേലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു വിവരം. ......
ദോഹ : കോട്ടയം ജില്ലയിലെ വൈക്കം തോട്ടകം സ്വദേശി പന്തല്ലൂർ വീട്ടിൽ കുര്യൻ വർക്കി (51) ഹൃദയസ്തംഭനം മൂലം ഖത്തറിലെ ഐൻഖാലിദ്ൽ വെച്ച് മരണപ്പെട്ടു.......
ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞു.
സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ......
ദോഹ. സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ളോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ളസ് ആദരിച്ചു.
സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വെച്ചാണ് ആദരിച്ചത്. ......
കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും പ്രൗഢഗംഭീരമായി സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ 8: 30 നു സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തികൊണ്ടു സഭാദിനാഘോഷങ്ങൾക്ക് ആരംഭംകുറിക്കും. ......